
മലപ്പുറം: പരീക്ഷയിൽ കോപ്പി അടിക്കാൻ മാർഗങ്ങളുമായി ഇറങ്ങിയ യൂ ടൂബ് വീഡിയോ പിൻവലിച്ച് വിദ്യാർത്ഥി. കോപ്പി അടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ആണ് പിൻവലിച്ചത്. വിവാദ വീഡിയോയെ ന്യായീകരിച്ചു ഇറക്കിയ വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്. അക്ബർ മൈൻഡ് സെറ്റ് എന്ന പേജിലെ വീഡിയോ ആണ് നീക്കിയത്. വീഡിയോ വാർത്ത ആയതിനു പിന്നാലെയാണ് നീക്കിയത്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു
പരീക്ഷയിൽ കോപ്പി അടിക്കാൻ മാർഗ നിർദ്ദേശം നൽകുന്ന യൂട്യൂബ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥി യൂട്യൂബിലെ തൻ്റെ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണിത്. ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം എന്നും പ്ലസ്ടു വിദ്യാർത്ഥി കൂടിയായ കുട്ടി വീഡിയോയിൽ വിശദീകരിച്ചിരുന്നു.
ജീപ്പ് കത്തിച്ച് മുങ്ങി, പൊലീസിനെ കറക്കാൻ വാട്ട്സ്ആപ്പ് സ്റ്റാറ്റസും മെസേജും, 46കാരൻ ഒടുവിൽ വലയിലായി
ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും വീഡിയോയിൽ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു. സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ ഇന്നലെ വീണ്ടും വീഡിയോ ലൈവിൽ യൂട്യൂബിൽ വന്ന വിദ്യാർത്ഥി വീഡിയോ ചെയ്തതിൽ ഖേദം ഇല്ലെന്നാണ് വ്യക്തമാക്കിയത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് ഇങ്ങിനെ വീഡിയോ ചെയ്തതെന്നും വിദ്യാർത്ഥി അവകാശപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam