പെരിയാറിന്റെ കൈതോടിൽ കുളിക്കാനിറങ്ങി, 4 പേർ ഒഴുക്കിൽ പെട്ടു, മൂന്നുപേരെ കരയ്ക്ക് കയറ്റി, 12 കാരന് ദാരുണാന്ത്യം

Published : May 05, 2025, 10:31 PM ISTUpdated : May 05, 2025, 10:32 PM IST
പെരിയാറിന്റെ കൈതോടിൽ കുളിക്കാനിറങ്ങി, 4 പേർ ഒഴുക്കിൽ പെട്ടു, മൂന്നുപേരെ കരയ്ക്ക് കയറ്റി, 12 കാരന് ദാരുണാന്ത്യം

Synopsis

ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി

കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (12) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ നാല് പേർ ഒന്നിച്ച് പെരായാറിന്റെ കൈതോടായ കൊറ്റമം തോട്ടിൽ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാൻ ഇറങ്ങിയതാണ്. 

നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് രാത്രി 7.15 ന്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഷിനാസ് കണ്ണൂരിൽ ജോലി ചെയ്യുന്നതിനാൽ കുടുംബസമേതം അവിടെയായിരുന്നു താമസം. അവധിക്കാലത്ത് മേക്കാലടിയിൽ എത്തിയതാണ്. അമ്മ. സുറുമി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം