എറണാകുളം ലോ കോളേജിൽ അഡ്മിഷനെ ചൊല്ലി തർക്കം, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Web Desk   | Asianet News
Published : Nov 25, 2020, 10:43 AM IST
എറണാകുളം ലോ കോളേജിൽ അഡ്മിഷനെ ചൊല്ലി തർക്കം, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Synopsis

കഴിഞ്ഞ മാസം 24 നായിരുന്നു എറണാകുളം ലോകോളേജിൽ സ്പോട്ട് അഡ്മിഷൻ നടന്നത്. ഇതോടെ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ സ്വകാര്യ കോളേജുകളിൽ ചേരുകയും ചെയ്തു എന്നാൽ...

കൊച്ചി: എറണാകുളം ലോ കോളേജിൽ സ്പോട്ട് അഡ്മിഷനെ ചൊല്ലി തർക്കം. അധികമായി അനുവദിച്ച 10 ശതമാനം സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് മറ്റ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരിഗണിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

കഴിഞ്ഞ മാസം 24 നായിരുന്നു എറണാകുളം ലോകോളേജിൽ സ്പോട്ട് അഡ്മിഷൻ നടന്നത്. ഇതോടെ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ സ്വകാര്യ കോളേജുകളിൽ ചേരുകയും ചെയ്തു എന്നാൽ ഇപ്പോൾ പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് ബാർ കൗൺസിൽ സർക്കുലർ ഇറക്കിയതോടെ കോളേജുകൾ വീണ്ടും സ്പോട്ട് അഡ്മിഷൻ നടത്തുകയാണ്.

നേരത്തെ പുറത്തിറക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷനായി എത്തിയെങ്കിലും മറ്റ് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചതിനാൽ ഇത്തവണ പ്രവേശനത്തിന് പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാൽ പ്രവേശന പരീക്ഷ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയവരെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്