
കാസർകോട്: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച സ്കൂൾ വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും കടന്നൽ കുത്തേറ്റു. ഒൻപത് വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷാ ഡ്രൈവറായ ഹക്കീമിനുമാണ് കടന്നൽ കുത്തേറ്റത്. കാസർകോട് ചെമ്മനാടാണ് സംഭവം. ചെമ്മനാട് വെസ്റ്റ് ജിയുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്ക്. രാവിലെ കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്നു ഡ്രൈവർ. കീഴൂരിൽ നിന്ന് ചെമ്മനാടേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു. ചെമ്പിരിക്ക റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് കടന്നൽ ആക്രമണം ഉണ്ടായത്. കടന്നൽ കൂട് ഇളകി വരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. തനിക്ക് കടന്നലിന്റെ കുത്തേറ്റിട്ടും ഓട്ടോറിക്ഷ നിർത്തുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യാതെ നേരിട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു ഹക്കീം. കുട്ടികളുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടികളെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam