അതിരുവിട്ട് ആഹ്ളാദ പ്രകടനം; നിയന്ത്രിക്കാനെത്തിയ എസ്ഐക്കും പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു

By Web TeamFirst Published Dec 17, 2020, 10:14 PM IST
Highlights

ആഘോഷം അതിരുവിട്ടതോടെ രാത്രി പത്തരയോടെ പൊലീസെത്തി പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. 

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ നടന്ന ആഹ്‌ളാദ പ്രകടനം നിയന്ത്രിക്കാനെത്തിയ ദേവികുളം എസ് ഐക്കും പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. മാട്ടുപ്പെട്ടി നെറ്റിമേട്ടില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ നടത്തിയ ആഹ്‌ളാദ പ്രകടനം നിയന്ത്രിക്കുന്നതിടെയാണ് സ്ഥലം എസ് ഐയ്ക്കും കൂട്ടര്‍ക്കും മര്‍ദ്ദമേറ്റത്. 

സംഭവുമായി ബന്ധപ്പെട്ട് ജോണ്‍ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.  മാട്ടുപ്പെട്ടി നെറ്റിമേട് ഡിവിഷനില്‍  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുകൂടുകയും പടക്കം പൊട്ടിച്ച് ബാന്റുമേളങ്ങളോടെ ആഘോഷം സംഘടിപ്പിച്ചു.  ആഘോഷം അതിരുവിട്ടതോടെ രാത്രി പത്തരയോടെ പൊലീസെത്തി പ്രവര്‍ത്തകരോട്രെ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. 

ഇതിനിടെ എസ് ഐ ബിബിനെയും പൊലീസ് ഉദ്ധ്യോഗസ്ഥരായ സനല്‍, മനു, ഡ്രൈവര്‍ അശോക് എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ  പൊലീസ് ഉദ്യോഗസ്ഥര്‍ അടിമാലി ആശുപത്രില്‍ ചികില്‍സതേടി. അഞ്ചുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

click me!