
തിരുവനന്തപുരം: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ വിഴിഞ്ഞം പോർട്ട് ഓഫ് രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക് പിഴ ചുമത്തി.
നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ് വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത് പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ് പരിശോധന നടത്തിയത്. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക് ഇൻസ്പെക്ഷൻ വിഭാഗം പിഴ ചുമത്തി.
സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് വിഴിഞ്ഞം പോർട്ട് അധിക്യതർ അറിയിച്ചു. റവന്യൂ, പൊലിസ് അധികൃതരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കുപ്പിക്കള്ളന്മാർക്ക് പൂട്ടിട്ട് ബെവ്കോ; ഇനി കുപ്പി പൊക്കാൻ പോയാൽ അലാറം മുഴങ്ങും, പിടിവീഴും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam