
വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി നൽകിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അർഹമായ സഹായധനവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കെഎസ്ഇബി, റവന്യൂ, ട്രൈബൽ വകുപ്പുകൾ ചേർന്നാണ് സുധൻ്റെ കുടുംബത്തിന് സഹായധനം നൽകുക. കളക്ടറും തഹസിൽദാരും ഉൾപ്പെടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് സുധൻ മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam