പൊങ്ങപ്പാടത്ത് കർഷകരെ ചതിച്ചത് മഴയല്ല, സർക്കാർ നൽകിയ മോട്ടോർ പമ്പുകൾ

Published : Jul 17, 2024, 02:01 PM IST
പൊങ്ങപ്പാടത്ത് കർഷകരെ ചതിച്ചത് മഴയല്ല, സർക്കാർ നൽകിയ മോട്ടോർ പമ്പുകൾ

Synopsis

ആദ്യം കൊയ്ത്ത് കഴിഞ്ഞ പാടശേഖരമാണ് പൊങ്ങപ്പാടം. തുടർച്ചയായി മോട്ടോറുകൾ പ്രവർത്തനക്ഷമം അല്ലാതായതോടെ ജൂൺ ആദ്യം കൃഷി ഇറക്കേണ്ട പാടത്തു ഈയിടെയാണ് വിത്തിറക്കിയത്

ആലപ്പുഴ: കുട്ടനാട്ടിലെ പൊങ്ങപ്പാടത്തെ കർഷകർക്ക് മഴയല്ല, സർക്കാർ നൽകിയ മോട്ടോർ പമ്പുകളാണ് ഇത്തവണ വില്ലനായത്. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെ 145 ഏക്കറോളം പാടം വെള്ളത്തിലാണ്. കൃഷി നിലയ്ക്കുമോ എന്ന ആശങ്കയിലാണ് കർഷകരുള്ളത്. 365 ഏക്കറോളം വരുന്ന പാഠശേഖരമാണ് പൂപ്പള്ളിയിലെ പൊങ്ങപ്പാടം. 

ഇതിൽ 145 ഏക്കർ പാടശേഖരമാണ് വെള്ളത്തിലായത്. വെള്ളം വറ്റിക്കാൻ സർക്കാർ നൽകിയ പമ്പ് തുടർച്ചയായി നാല് തവണ കേടായി. ഓരോ തവണയും മാറ്റി വെച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചാം തവണയും മോട്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. ഡെക്കാൻ കമ്പനിയുടെ മോട്ടറുകൾ ഘടിപ്പിച്ച ഇടങ്ങളിൽ എല്ലാം മോട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കർഷകർക്ക് പറയുന്നത്.

ആദ്യം കൊയ്ത്ത് കഴിഞ്ഞ പാടശേഖരമാണ് പൊങ്ങപ്പാടം. തുടർച്ചയായി മോട്ടോറുകൾ പ്രവർത്തനക്ഷമം അല്ലാതായതോടെ ജൂൺ ആദ്യം കൃഷി ഇറക്കേണ്ട പാടത്തു ഈയിടെയാണ് വിത്തിറക്കിയത്. മുളച്ചു പൊന്തിയ നെൽക്കതിരുകൾ അത്രയും ഇപ്പോൾ വെള്ളത്തിലാണ്. കുട്ടനാട് കാർഷിക മേഖല പദ്ധതി 2022-23 പ്രകാരം ലഭിച്ച മോട്ടറുകളാണ് പണി മുടക്കിയത്. ഏക്കറിന് 20000 രൂപയിലധികം മുടക്കിയാണ് വിത്തിറക്കിയത്. പാടം വെള്ളത്തിൽ ആയതോടെ വിതച്ച നെല്ലെല്ലാം നശിച്ചു പോകുമെന്ന ആശങ്കയിലാണ് ഇവർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്നതിനിടെ അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
പേയാട് രാത്രി സ്കോർപ്പിയോ കാറിൽ 2 പേർ, മാലിന്യം തള്ളാനെന്ന് കരുതി പിടിച്ചപ്പോൾ കണ്ടത് 8 പൊതികളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ്!