മതവികാരം വ്രണപ്പെടുത്തും, സന്ന്യാസിമാരുടെ എതിർപ്പ് ശക്തമായി, സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടി റദ്ദാക്കി

Published : Dec 30, 2025, 08:42 PM IST
Sunny Leone

Synopsis

മഥുരയിൽ നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന പുതുവത്സര പരിപാടി സന്യാസിമാരുടെയും മത സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് റദ്ദാക്കി. മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെത്തുടർന്നാണ്  പരിപാടി ഉപേക്ഷിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ആഗ്ര: മഥുരയിലെ പ്രമുഖ ഹോട്ടലിൽ നടി സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടി സന്യാസിമാരുടെയും മത സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. മേഖലയിലെ മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളെയും സന്യാസ സമൂഹത്തിന്റെ വികാരങ്ങളെയും മാനിക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് സംഘാടകർ പറഞ്ഞു. ജനുവരി 1 ന് മഥുരയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് പരിപാടി നടത്താനിരുന്നത്. എന്നാൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. സണ്ണി ലിയോൺ ഇന്ത്യയിൽ അറിയപ്പെടുന്നത് ഒരു കലാകാരി എന്ന നിലയിലാണ് ഡിജെ ആസൂത്രണം ചെയ്തതെന്ന് ഹോട്ടൽ ഉടമ മിതുൽ പഥക് പറഞ്ഞു. പരിപാടിക്കായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതൊക്കെയാണെങ്കിലും, സാമൂഹികവും മതപരവുമായ വികാരങ്ങൾ കണക്കിലെടുത്ത് ഞങ്ങൾ പരിപാടി റദ്ദാക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകർ പറയുന്നതനുസരിച്ച്, 300 പേർക്ക് മാത്രമായി പരിമിതമായ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഡിജെ ഷോ പ്ലാൻ ചെയ്തിരുന്നത്. ടിക്കറ്റ് മുഖേനയായിരുന്നു പ്രവേശനം. പരിപാടിയുടെ വിശദാംശങ്ങൾ പരസ്യമായതോടെ എതിർപ്പ് ശക്തമായി. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മത സംഘടനകൾ ജില്ലാ മജിസ്ട്രേറ്റിന് കത്തെഴുതി. മഥുര പോലുള്ള ഒരു മത നഗരത്തിൽ ഇത്തരം പരിപാടികൾ അനുചിതമാണെന്നും സംഘാടകർ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി ഡിപ്പോയിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ, വാട്ടര്‍ അതോറിറ്റിയാണെങ്കിൽ കണക്ഷനും കട്ട് ചെയ്തു, കൊല്ലത്ത് ദുരിതം
ബെംഗളൂരുവിൽ നിന്ന് ദമ്പതികള്‍ കണ്ണൂരിലെത്തി, സംശയം തോന്നിയ പൊലീസ് പരിശോധിച്ചു, പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎ