Latest Videos

സൂപ്പർവൈസറായ തന്നെ അനുസരിച്ചില്ല, കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് തൊഴിലാളിയെ കൊന്നു, തെളിവെടുത്തു

By Web TeamFirst Published May 7, 2024, 3:42 PM IST
Highlights

മൊബൈൽ ഫോൺ ഉപേക്ഷിച്ച പുതുപ്പള്ളി കൊട്ടരത്തിക്കൽ കടവിലും പ്രതിയെ എത്തിച്ചു. കൊല നടത്തിയ രീതിയും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിച്ചതും പാണ്ടി ദുരൈ പൊലീസിന് കാണിച്ചു കൊടുത്തു. 

കോട്ടയം: വാകത്താനത്ത് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതിയെ   സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.19 കാരൻ ആസം സ്വദേശി ലേമാൻ കിസ്കിനെയാണ് ജോലിയിലെ തർക്കത്തെ തുടർന്ന് സഹപ്രവർത്തകൻ പാണ്ടിദുരൈ കൊന്നത്. കൃത്യം നടത്തിയ വാകത്താനം തോട്ടയ്ക്കാട് റൂട്ടിലെ കൊണ്ടോടി കോൺക്രീറ്റ് പ്ലാൻ്റിലും, പ്രതി താമസിച്ചിരുന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. മൊബൈൽ ഫോൺ ഉപേക്ഷിച്ച പുതുപ്പള്ളി കൊട്ടരത്തിക്കൽ കടവിലും പ്രതിയെ എത്തിച്ചു. കൊല നടത്തിയ രീതിയും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിച്ചതും പാണ്ടി ദുരൈ പൊലീസിന് കാണിച്ചു കൊടുത്തു. 

കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കൊലപാതകം. പ്ലാന്റ് ഓപ്പറേറ്ററായ കോൺക്രീറ്റ് മിക്സർ വൃത്തിയാക്കാനായി ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്ന പത്തൊമ്പതുകാരൻ മെഷീന് ഉള്ളിൽ ഇറങ്ങിയപ്പോൾ പാണ്ടി ദുരൈ  മെഷീൻ പ്രവർത്തിപ്പിക്കുകയായിരുന്നു. മെഷീനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വന്ന ലേമാൻ്റെ ശരീരം
മാലിന്യ കുഴിക്കുള്ളിൽ പാണ്ടി ദുരൈ താഴ്ത്തി. മുകളിൽ കോൺക്രീറ്റ് മാലിന്യം തള്ളി മൃതദേഹം ഒളിപ്പിക്കാനും പ്രതി ശ്രമിച്ചു. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

വിവാദങ്ങള്‍ക്കിടെ ആനന്ദബോസ് ബംഗാളിൽ, മമത ബാനര്‍ജിയുടെ ഗുണ്ടായിസം അംഗീകരിക്കില്ലെന്ന് പ്രതികരണം

സൂപ്പർവൈസറായ തന്റെ നിർദ്ദേശങ്ങൾ ലേമാൻ അനുസരിക്കാത്തതിന്റെ പേരിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത് .സ്വാഭാവിക മരണം എന്ന നിലയിൽ ആയിരുന്നു ആദ്യം പൊലീസ് അന്വേഷണം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി. അതേസമയം പ്രതിക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന ആരോപണം അന്വേഷണ സംഘം തള്ളി കളഞ്ഞു. 

 

 

 

 

click me!