ബീവറേജസ് വേണ്ടേ വേണ്ടെന്ന് ഒരു വിഭാഗം, എന്ത് വില കൊടുത്തും കൊണ്ട് വരുമെന്ന് ഒരുസംഘം; തര്‍ക്കിച്ച് ഒരു ഗ്രാമം

Published : Jul 18, 2022, 11:19 AM IST
ബീവറേജസ് വേണ്ടേ വേണ്ടെന്ന് ഒരു വിഭാഗം, എന്ത് വില കൊടുത്തും കൊണ്ട് വരുമെന്ന് ഒരുസംഘം; തര്‍ക്കിച്ച് ഒരു ഗ്രാമം

Synopsis

ബീവറേജ് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്നാണ് ജനപ്രതിനിധികളും വൈദികരുമെല്ലാം ചേര്‍ന്ന് നയിക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഒന്നടങ്കം പറയുന്നത്. മദ്യശാല വേണ്ടെന്ന പ്രചാരണത്തിന്‍റെ ഭാഗമായി മദ്യവിരുദ്ധര്‍ പ്ലക്കാര്‍ഡും ഫ്ളക്സ് ബോര്‍ഡുമൊക്കെ കവലയില്‍ സ്ഥാപിച്ച് കഴിഞ്ഞു.

കോട്ടയം: ബീവറേജസ് ഔട്ട്‍ലെറ്റിന്‍റെ വരവിനെ ചൊല്ലിയുള്ള ഒരു ഗ്രാമമാകെ വന്‍ തര്‍ക്കം. കോട്ടയം ജില്ലയിലെ പൊങ്ങന്താനം ഗ്രാമത്തിലാണ് ചേരി തിരിഞ്ഞ് ബീവറേജസ് ഔട്ട്‍ലെറ്റിന്‍റെ വരവിനെ ചൊല്ലി പ്രശ്നങ്ങള്‍ നടക്കുന്നത്. ബീവറേജ് വന്നാല്‍ നാട്ടിലെ സ്വൈര്യ ജീവിതം തടസപ്പെടുമെന്ന പരാതിയുമായി ശക്തമായ പ്രതിഷേധത്തിലാണ്  നാട്ടിലെ ഇടവക വികാരിമാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നാട്ടുകാർ.

എന്നാല്‍, മദ്യശാല വരുന്നതോടെ നാട് വികസിക്കുമെന്ന വാദമാണ് നാട്ടിലെ മദ്യപര്‍ ഉയര്‍ത്തുന്നത്. പൊങ്ങന്താനം കവലയില്‍ ബീവറേജസ് ഔട്ട്‍ലെറ്റ് വരുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ പരസ്യ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബീവറേജ് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്നാണ് ജനപ്രതിനിധികളും വൈദികരുമെല്ലാം ചേര്‍ന്ന് നയിക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഒന്നടങ്കം പറയുന്നത്. മദ്യശാല വേണ്ടെന്ന പ്രചാരണത്തിന്‍റെ ഭാഗമായി മദ്യവിരുദ്ധര്‍ പ്ലക്കാര്‍ഡും ഫ്ളക്സ് ബോര്‍ഡുമൊക്കെ കവലയില്‍ സ്ഥാപിച്ച് കഴിഞ്ഞു.

മറുവശത്ത് മദ്യശാല വന്നാലുളള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മദ്യപര്‍ വച്ച ബോര്‍ഡുകളും കാണാം പൊങ്ങന്താനം കവലയില്‍. എന്തായാലും പൊങ്ങന്താനത്ത് ബീവറേജ് ഔട്ട്‍ലെറ്റ് വരില്ലെന്ന ഉറപ്പു നല്‍കിയാണ് സമര വേദിയിലെത്തിയ സ്ഥലം എംഎല്‍എ ഉമ്മന്‍ചാണ്ടി മടങ്ങിയത്.  പക്ഷേ എന്തു വില കൊടുത്തും പൊങ്ങന്താനത്ത് ബീവറേജ് കൊണ്ടുവരുമെന്ന നിലപാട് ഉറച്ചു വിളിച്ചു പറയുന്നുണ്ടായിരുന്നു അപ്പോഴും നാട്ടിലെ മദ്യസ്നേഹികള്‍.

ബീവറേജസ് കോർപ്പറേഷനിൽ ജൂലായ് 20 മുതൽ അനിശ്ചിതകാല പണിമുടക്ക്,ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യം

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്കരണം  നടപ്പിലാക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടും   അധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയാണ് ബിവറേജസ് കോർപ്പറേഷൻ ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 മുതൽ അനിശ്ചിത കാല പണി മുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബീവറേജസ് കോർപ്പറേഷനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല, ഓവർ ടൈം വേജസും ഒഴിവ് ദിന അധികവേതനവും നടപ്പിലാക്കാനുള്ള ഹൈക്കോടതി വിധി പ്രാബല്യത്തിലാക്കുക,അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാതെ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് കളിലെ ജീവനക്കാർക്ക് ധൃതി പിടിച്ച്  പഞ്ചിംഗ് നടപ്പിലാക്കിയതിനെതിയും ബില്ലിങ്ങ് ക്യാൻസലേഷൻ നിർത്തിയതിനെയും ഉൾപ്പെടെ പതിനഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്  പ്രാഖ്യാപിച്ചിരിക്കുന്നത്.

പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കരിദിനാചരണം, ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും, സെക്രട്ടറിയേറ്റ് മാർച്ചും തുടങ്ങി നിരവധി സമരങ്ങൾ നടത്തിയതിന് ശേഷമാണ് പണിമുടക്ക് സമരം നടത്താൻ കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചത്.

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്