കടയിൽ സാധനം വാങ്ങാൻ പോയ 13കാരിയെ സ്കൂട്ടറിൽ എത്തി കടന്നുപടിച്ച ശേഷം രക്ഷപ്പെട്ടു; 42കാരനെ പിടികൂടി പൊലീസ്

Published : Jul 25, 2025, 07:24 PM IST
Alappuzha case

Synopsis

 സ്കൂട്ടറിൽ എത്തിയ പ്രതി, വിലാസം ചോദിക്കുന്നതിന്റെ മറവിൽ പീഡനം നടത്തി കടന്നുകളഞ്ഞു. 

കുത്തിയതോട്: കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയ 13 വയസ്സുകാരിയെ സ്കൂട്ടറിൽ എത്തി കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തി കടന്നുകളഞ്ഞ പ്രതിയെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്.

കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി, കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു.

കുത്തിയതോട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്‍ന്ന് ശല്യം ചെയ്തത് 18 തികയാത്ത പെൺകുട്ടിയെ, കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ
ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി, 'വൻകിട ഇടപാടുകൾ നടന്നാല്‍ മുന്നറിയിപ്പ് നൽകണം'