201.700 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടി; കുടുംബത്തോടൊപ്പം മുങ്ങാൻ ശ്രമിച്ച് യുവാവിനെ വിമാനത്താവളത്തിൽ പിടികൂടി

Published : Sep 04, 2025, 02:40 PM IST
Fake gold

Synopsis

എടമുട്ടത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.

തൃശൂർ: എടമുട്ടത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. എടമുട്ടത്ത് സ്വർണ്ണപ്പണി ചെയ്തുവന്നിരുന്ന സന്തോഷിനെയാണ് (35) മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.

എടമുട്ടത്തെ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ മാനേജർ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 31 മുതൽ ഈ വർഷം ഏപ്രിൽ 10 വരെയുള്ള കാലയളവിൽ 201 ഗ്രാം 700 മില്ലിഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഏകദേശം 20 വർഷത്തോളം എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന സന്തോഷ് ഈ ധനകാര്യ സ്ഥാപനത്തിൽ വർഷങ്ങളായി സ്വർണം പണയം വയ്ക്കാറുണ്ട്. കൂടാതെ, മറ്റുള്ളവർ പണയം വെക്കുന്ന സ്വർണം മാറ്റുരച്ച് നോക്കുന്ന ജോലിയും ഇയാൾ ചെയ്യാറുണ്ട്. ജീവനക്കാർക്ക് സന്തോഷിനെ പരിചയമുള്ളതുകൊണ്ടും ആഭരണങ്ങളിൽ 916 മുദ്ര ഉള്ളതുകൊണ്ടും പണയം വെച്ച ആഭരണങ്ങൾ അവർ ഉരച്ച് പരിശോധിച്ചിരുന്നില്ല.

സ്വർണം ഉരച്ച് പരിശോധിക്കുന്നതിനായി ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നപ്പോഴാണ് ഇയാൾ ഭാര്യയും കുട്ടികളുമായി സ്ഥലം വിട്ടതായി അറിഞ്ഞത്. തുടർന്നാണ് സ്ഥാപനം പോലീസിൽ പരാതി നൽകിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രീൻ ഫ്ലോ കണ്ണമ്മൂല എല്ലാവര്‍ക്കും നൽകി, എൻഡിഎ ഉറപ്പുനൽകി; തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ നൽകിയതിൽ പാറ്റൂർ രാധാകൃഷ്ണൻ
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളില്‍