മൊബൈൽ മോഷ്ടിച്ചെന്ന് സംശയം; വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപാതകം; 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

Published : Feb 20, 2024, 09:06 AM IST
മൊബൈൽ മോഷ്ടിച്ചെന്ന് സംശയം; വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപാതകം; 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

Synopsis

മലപ്പുറം മഞ്ചേരിയില്‍ ഇന്നലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 

മലപ്പുറം: മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി  ഗോലു , മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാം ശങ്കർ പ്രതികളുടെ മൊബൈൽ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

മലപ്പുറം മഞ്ചേരിയില്‍ ഇന്നലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മ‍ഞ്ചേരി നഗര മധ്യത്തിലെ ഇടവഴിയില്‍ ഇന്നലെ രാവിലെയാണ് തല തകര്‍ന്ന് കിടക്കുന്ന നിലയില്‍ യുവാവിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന വെട്ടുകല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു നിഗമനം. സമീപത്തു നിന്നും കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയല്‍ കാര്‍ഡും പോലീസിന് കിട്ടിയിരുന്നു. 

പിന്നീട് പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശിയായ ശങ്കറാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മലപ്പുറം എ എസ് പി  ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വൈകുന്നേരമാകുന്നതോടെ സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളമാക്കുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലായിരുന്നു പോലീസ്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു