
തൃശൂർ: ബംഗ്ലാദേശ് സ്വദേശികളെന്ന സംശയത്തിൽ അന്തിക്കാട് മുറ്റിച്ചൂരിൽ നിന്ന് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയാണ് സംഭവം. മുറ്റിച്ചൂർ കടവിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്ന ബംഗ്ലാദേശികളെ തേടി പുലർച്ചെയാണ് പൊലീസ് എത്തുന്നത്. രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഓടിപ്പോയവർ ഏതു ദേശക്കാരാണെന്ന് അറിവായിട്ടില്ല.
കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇവരുടെ കൈവശം രേഖകളോ മറ്റൊന്നും തന്നെയില്ല. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിലായി എന്നതാണ്. അസം സ്വദേശിയെന്ന വ്യാജേന താമസിച്ച ഷാബ് ശൈഖ് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത്. അസാമില്‍ യു എ പി എ കേസില്‍ പ്രതിയായതോടെ ഷാബ് ശൈഖ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് അസം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പടന്നക്കാട് ഒരു ക്വാട്ടേഴ്സിലാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഒരു മാസം മുമ്പാണ് ഇയാൾ പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ താമസിച്ചു വന്നിരുന്ന ഇയാൾ അടുത്താണ് കാസർകോട് എത്തുന്നത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. അസം സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇയാൾ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam