
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന സംശയം നാട്ടുകാർ ഇതര സംസ്ഥനക്കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഇവിടെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയതതിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കുകയും ഇയാള് കുട്ടികൾക്ക് ചോക്ലേറ്റ് ബാർ നൽകി പുറത്തേക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങുകയും ചെയ്തു.
ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ ഇയാളെ തടയാൻ ശ്രമിക്കവേ ഇയാള് ആഡിറ്റോറിയം വിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാല് വിവാഹത്തിന് എത്തിയ ചിലരും നാട്ടുകാരും ഇയാളെ പിന്നാലെ ഓടി പിടികൂടി തടഞ്ഞു വച്ചു ചോദ്യം ചെയ്തു എങ്കിലും ഇയാള് ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല. പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ കോപ്പിക്കോ മിഠായി കണ്ടെത്തി.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു നെയ്യാർ ഡാമിൽ നിന്നും പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴും ഇയാള് സംസാരിക്കാൻ കൂട്ടാക്കിയില്ല.ശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം ഇയാൾക്കെതിരെ വൈകുന്നേരം വരെയും ആരും രേഖാ മൂലം പരാതി നൽകിയില്ല. നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയ ആൾ കള്ളോട് ഭാഗത്ത്. ഓണേഴ്സ് ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയതായും ഇയാൾക്കൊപ്പം മറ്റൊരാൾ ഉണ്ടെന്നും ഇവർ വന്ന ഓട്ടോ റിക്ഷയിൽ പഞ്ഞി മിഠായി ഉൾപ്പെടെ കണ്ടതായും ദൃഷ്‌സക്ഷികൾ പറയുന്നു.
കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഘത്തിൽ പെട്ടവർ ആണോ ഇവർ എന്നത് ഇപ്പൊൾ വ്യക്തമല്ല എങ്കിലും പോലീസ് ഇതര സംസ്ഥാനക്കാരനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടത് ആണെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടെന്നും നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam