ഒളിവുജീവിതം കുശാൽ, പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തുടങ്ങി; കൊടൈക്കനാലിൽ എത്തി ജയിലിലേക്ക് വഴികാട്ടി പൊലീസ്

Published : Jan 23, 2024, 10:00 PM IST
ഒളിവുജീവിതം കുശാൽ, പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തുടങ്ങി; കൊടൈക്കനാലിൽ എത്തി ജയിലിലേക്ക് വഴികാട്ടി പൊലീസ്

Synopsis

പെട്രോള്‍ ബോംബ്‌ എറിഞ്ഞ്  വീട് കയറി അക്രമം നടത്തിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പെട്രോള്‍ ബോംബ്‌ എറിഞ്ഞ്  വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുതുവിളയിൽ 2023 ഡിസംബറിൽ നടന്ന സംഭവത്തിൽ ആണ് അറസ്റ്റ്. വീടും സ്ഥാപനവും അടിച്ച് തകര്‍ത്തു പെട്രോള്‍ ബോംബ്‌ എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു.

സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്ന് വിളിക്കുന്ന വിഷ്ണു (20) കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന അഖില്‍  (23) എന്നിവരെ ആണ് പാങ്ങോട് പോലീസ് പിടികൂടിയത്. അക്രമത്തിന് ശേഷം കഴിഞ്ഞ ഒന്നര മാസമായി പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാതെയും വീട്ടുകാരുടെ ഫോണില്‍ ബന്ധപ്പെടാതെയും പൊലീസിനെ വട്ടം ചുറ്റിച്ചു. തമിഴ്നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങലിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിലും കര്‍ണാടകയിലും തങ്ങി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്നാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ കൊടെയ്കനാലില്‍ നിന്നും ഉള്‍വനത്തിന് അകത്ത് ഒളിച്ച് താമസിച്ചു വന്ന പ്രതികളെ കഴിഞ്ഞ ദിവസം വെളുപ്പിന് സാഹസികമായി പിടികൂടിയത്. 

പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്ന പുതിയ സമൂഹ്യ മാധ്യമ അക്കൗണ്ട്കള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രതികളുടെ പേരില്‍ മോഷണം, അടിപിടി ഉള്‍പ്പെടെ ഉള്ള കേസുകള്‍ നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു.  പാങ്ങോട് പോലീസ് ഇന്‍സ്പെക്ടര്‍ ഷാനിഫ് എച്ച്.എസ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിനിമോൾ  പോലിസ്കാരായ സിദ്ധിക്ക് എൻ വൈശാഖൻ സതീശൻ, ഡാൻസാഫ് സബ്ബ്  ഇന്‍സ്പെക്ടര്‍ ബി ദിലീപ്, സീനിയര്‍ സി.പി.ഒ അനൂപ് എ എസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി