നിപ വൈറസ് ബാധയെന്ന സംശയം; ഏട്ട് വയസുകാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Web TeamFirst Published Jun 9, 2019, 11:21 AM IST
Highlights


കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ 22 -നാണ് നാട്ടിലെത്തുന്നത്. ഇതിന് ശേഷം പനി ബാധിച്ച കുട്ടിക്ക് മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ നടത്തി വരികയായിരുന്നു. 

അമ്പലപ്പുഴ: നിപ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് 8 വയസുകാരനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. മാവേലിക്കര സ്വദേശിയായ ആൺകുട്ടിയാണ് ശനി വൈകിട്ട് 4 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസ തേടിയത്. 

കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ 22 -നാണ് നാട്ടിലെത്തുന്നത്. ഇതിന് ശേഷം പനി ബാധിച്ച കുട്ടിക്ക് മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ നടത്തി വരികയായിരുന്നു. ഇതിനിടയിൽ  ഓർമക്കുറവുണ്ടായി. ഇതേതുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത്. 

എന്നാൽ നിപ ലക്ഷണങ്ങൾ ഉള്ളതിനാൽ കുട്ടിയെ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ സ്രവങ്ങളും മറ്റും വൈറോളജി ലാബിൽ പരിശോധനയ്ക്ക് നൽകി. ഇതിന്‍റെ റിപ്പോർട്ട് ലഭിച്ചാലെ രോഗം സ്ഥിതീകരിക്കാനാകൂവെന്ന് സൂപ്രണ്ട് ആർ എം രാംലാൽ പറഞ്ഞു. എന്നാൽ നിപയെന്ന സംശയത്തിന്‍റെ പേരിൽ വേണ്ട മുൻകരുതലുകൾ ആശുപത്രിയിൽ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
 

click me!