ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്; തീരദേശ വാസികള്‍ ഭീതിയില്‍

Published : Jun 09, 2019, 10:12 AM IST
ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്; തീരദേശ വാസികള്‍ ഭീതിയില്‍

Synopsis

പ്രളയത്തിനു ശേഷം ആദ്യമെത്തുന്ന കാലവര്‍ഷത്തെ പേടിയോടെയാണ് ജില്ലയിലുള്ളവര്‍ കാണുന്നത്. വേനല്‍ കാലത്തു പോലും കടലാക്രമണത്തിന്റെ ഭീതിയിലാണ് അമ്പലപ്പുഴ, പുറക്കാട് നിവാസികള്‍. 

ആലപ്പുഴ: കാലവര്‍ഷം എത്തിയതോടെ ആലപ്പുഴയിലെ തീരജേശവാസികള്‍ ഭീതിയില്‍. കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അളര്‍ട്ട് പ്രഖ്യാപിച്ചത് തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അമ്പലപ്പുഴ പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തതു മൂലം രൂക്ഷമായ കടലാക്രമാണ് തീരപ്രദേശത്ത് നേരിടുന്നത്. കാക്കാഴം, കോമന, നീര്‍ക്കുന്നം എന്നിവിടങ്ങളില്‍ ഇപ്പോഴും തുടരുന്ന കടലാക്രമാണം തീരദേശവാസികളില്‍ കുറച്ചല്ല ഭീതി സൃഷ്ടിച്ചിരിക്കുന്നത്. 

പ്രളയത്തിനു ശേഷം ആദ്യമെത്തുന്ന കാലവര്‍ഷത്തെ പേടിയോടെയാണ് ജില്ലയിലുള്ളവര്‍ കാണുന്നത്. വേനല്‍ കാലത്തു പോലും കടലാക്രമണത്തിന്റെ ഭീതിയിലാണ് അമ്പലപ്പുഴ, പുറക്കാട് നിവാസികള്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ കടല്‍ കരയിലേയ്ക്ക് കയറുന്നത് സമീപ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥരെ ഇവിടുത്തുകാര്‍ സമീപിക്കുന്നുണ്ടെങ്കിലും നാളിതു വരെ ഫലമുണ്ടായിട്ടില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ കടലാക്രമണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം നാള്‍ക്കു നാള്‍ ശക്തമാകുമ്പോഴും അധികാരികളുടെ ഭാഗത്തു നിന്ന് നിസംഗത തന്നെ. 

എല്ലാ കാലവര്‍ഷത്തിലുമുണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകരുകയും മത്സ്യബന്ധന സാമഗ്രികളെല്ലാം ഒലിച്ചു പോയി ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്.കടല്‍ ക്ഷോഭത്തില്‍ സ്വന്തമായുണ്ടായിരുന്ന വീടുകള്‍ പോലും നഷ്ടപ്പെട്ടവരാണ് കാട്ടൂര്‍ ലയോള ,അമ്പലപ്പുഴ ശിശു വിഹാർഹാളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്നും കഴിയുന്നത്. എന്നിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല. ഇനിയുള്ള രാവും പകലും ഭീതിയോടെയാണ് തീരദേശവാസികള്‍ നോക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി
കോൺഗ്രസിനെ തോൽപ്പിച്ച സിപിഐക്കാരനെ തേടി എത്തിയത് ബുദ്ധ സന്യാസി; അപൂർവ്വമായ ഈ സൗഹൃദത്തിന് 15 വർഷത്തെ പഴക്കം