പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രി കാറിലെത്തിയ യുവാക്കളെ തടഞ്ഞ് പരിശോധന; പിടിച്ചെടുത്തത് 12 ഗ്രാം എംഡിഎംഎ

Published : Jan 21, 2025, 02:58 PM IST
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രി കാറിലെത്തിയ യുവാക്കളെ തടഞ്ഞ് പരിശോധന; പിടിച്ചെടുത്തത് 12 ഗ്രാം എംഡിഎംഎ

Synopsis

കൽപ്പറ്റ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. 

കല്‍പ്പറ്റ: പരിശോധന കര്‍ശനമാക്കുമ്പോഴും നിലക്കാതെ ലഹരിക്കടത്ത്. എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശികളായ നെടുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഫിര്‍ദോസ് (28), പാലക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കല്‍പ്പറ്റ പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 

തിങ്കളാഴ്ച രാത്രിയോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കെ.എല്‍ 57 എക്‌സ് 3890 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 12.04 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും കണ്ടെടുക്കുന്നത്. കല്‍പ്പറ്റ സബ് ഇൻസ്‍പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനില്‍രാജ്, സജാദ്, സുധി എന്നിവരാണ് പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു