
തിരുവനന്തപുരം: മലയിൻകീഴ് മേപ്പൂക്കടയിൽ മൂന്ന് യുവാക്കൾ ചേർന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്എസ് ബിൽഡിംഗിന്‍റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മൂന്ന് പേർ ചേർന്ന് ഹാന്‍റിൽ ലോക്ക് തകർത്ത് മോഷ്ടിച്ച് കടന്നത്. ശനിയാഴ്ച പുലർച്ചെ 2.15 നായിരുന്നു സംഭവം. മൂന്ന് പേരുടെയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണ വിവരം സംബന്ധിച്ച് ബൈക്ക് ഉടമയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പുലർച്ചെ പതിനഞ്ച് മിനിറ്റിലേറെ സമയമെടുത്ത് മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിച്ചാണ് യുവാക്കളായ മോഷ്ടാക്കൾ ബൈക്കുമായി കടന്നത്. മോഷണം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഉടമയായ സുശീലൻ മകളുമായി ബൈക്കിൽ വീട്ടിലെത്തുന്നത്. ഹെൽമെറ്റ് ബൈക്കിന് മുകളിൽ സൂക്ഷിച്ച ശേഷമാണ് വീട്ടിൽ കയറിയത്. രാവിലെ ബൈക്ക് കാണാതെ അന്വേഷിച്ചപ്പോഴാണ് സിസിടിവിയിൽ ബൈക്ക് മോഷ്ടിച്ച ദൃശ്യങ്ങൾ കാണുന്നത്. ഹെൽമെറ്റടക്കം മോഷ്ടിച്ച് യുവാക്കൾ ബൈക്ക് ഉരുട്ടിക്കൊണ്ട് വീടിന് മുന്നിലെ റോഡിൽ എത്തിച്ച് ബൈക്ക് സ്റ്റാർട്ടാകുന്നതും മൂന്ന് പേർ ചേർന്ന് ബൈക്കിൽ കയറി പോകുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam