തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

Published : Aug 19, 2026, 10:18 AM IST
dyfi leader mdma arrest

Synopsis

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ് സംഭവം.

ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ് സംഭവം. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടിഎസ് ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 18.18 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് ടിഎസ് ഷിയാസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
വിമാനത്താവളങ്ങളിൽ അനധികൃത ടാക്‌സികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കി; 68 കേസുകൾ രജിസ്റ്റർ ചെയ്തു