'മനുഷ്യൻമാര് ചെയ്യുമ്പോലെ എന്റെ മുന്നിൽ വന്ന് ചെയ്തു'; വായിൽ എല്ലു കുടുങ്ങിയ നായയെ രക്ഷപ്പെടുത്തിയ താഹിറ പറയുന്നു

Published : Sep 22, 2025, 06:38 PM IST
tahira

Synopsis

വായിൽ എല്ല് കുടുങ്ങി അവശനിലയിലായ തെരുവുനായയെ താഹിറ എന്ന വീട്ടമ്മ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ നായ താഹിറയുടെ മുന്നിലെത്തി മനുഷ്യരെപ്പോലെ കൈകൂപ്പി മുട്ടുകുത്തി നിന്ന് നന്ദി പ്രകടിപ്പിച്ചു.  

കൽപ്പറ്റ: വായിൽ എല്ല് കുടുങ്ങി അവശനിലയിലായിരുന്ന നായയെ രക്ഷപ്പെടുത്തിയ ആളിന് മുന്നിൽ നന്ദി പറഞ്ഞ് മുട്ടുകുത്തി നിന്ന് നായ. മനുഷ്യരെപ്പോലെ കൈകൂപ്പി നന്ദി പറഞ്ഞ നായയുടെ കഥ പങ്കുവെച്ച് രക്ഷകയായ താഹിറ. എല്ലിൻ കഷ്ണം തൊണ്ടയില്‍ കുരുങ്ങി ദിവസങ്ങളായി പ്രയാസം അനുഭവിച്ചിരുന്ന തെരുവ്‌ നായക്കാണ് വീട്ടമ്മ രക്ഷകയായത്. തന്നെ രക്ഷിച്ചതിനുള്ള നന്ദി രേഖപ്പെടുത്താനെത്തിയ നായയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്നെ രക്ഷിച്ച വീട്ടമ്മയുടെ അടുത്തെത്തി നന്ദി സൂചകമായി പെരുമാറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കല്‍പ്പറ്റക്കടുത്ത പിണങ്ങോട് സ്വദേശിനിയാണ് നസീറ. വായില്‍ അണപ്പല്ലിനടുത്തായി കുടുങ്ങിയ എല്ല് പുറത്തെടുക്കാന്‍ തികച്ചും അനുസരണയോടെ വായയും തുറന്നുപിടിച്ച് നായ നസീറയുടെ മുമ്പിലിരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം ഒരു കമ്പ് ഉപയോഗിച്ച് പല്ലില്‍ കുടുങ്ങിയ എല്ല് വീട്ടമ്മ പുറത്തെടുത്തു. ഇതോടെ നായക്ക് ആശ്വാസമായി. പിന്നാലെ തെരുവുനായ ഓടിപ്പോവുകയായിരുന്നു.

രക്ഷകയായ താഹിറയെ തേടി നായയെത്തി

താഹിറയുടെ അയൽവാസിയായ സബിയാത്തയാണ്ണ് ആദ്യം വായിൽ എല്ല് കുടുങ്ങി അവശനായി നടന്നുനീങ്ങിയ നായയെ കാണുന്നത്. "താഹിറിനെ അറിയിച്ചാൽ ഓൻ രക്ഷപ്പെടുത്തുമായിരുന്നു" എന്ന് പറഞ്ഞത് കേട്ടെന്നപോലെ പിന്നീട് നായ താഹിറയുടെ വീട്ടുമുറ്റത്തേക്ക് ശബ്ദമുണ്ടാക്കി വന്നു. താഹിറ നായയുടെ അടുത്തേക്ക് പോയി തലയിൽ തലോടിയപ്പോൾ അത് ഒതുങ്ങിനിന്നു. ഏറെ നേരം ശ്രമിച്ച ശേഷം താഹിറയ്ക്ക് അതിന്റെ വായിൽ കുടുങ്ങിയ എല്ല് പുറത്തെടുക്കാൻ സാധിച്ചുവെന്ന് താഹിറ പറയുന്നു.

നന്ദി പറഞ്ഞ് മുട്ടുകുത്തി, കൈകൂപ്പി നിന്നു

അടുത്ത ദിവസം രാവിലെ നായ താഹിറയെ കാണാൻ വന്നു. പിന്നീട് ഇരുവരും പുറത്തുപോയി തിരിച്ച് വരുന്ന വഴിയിൽ നായ താഹിറയുടെ മുന്നിൽ മുട്ടുകുത്തിനിന്നു. മനുഷ്യരെപ്പോലെ കൈകൂപ്പി നിൽക്കുന്ന രീതിയിൽ മുൻകാലുകൾ രണ്ടും ചേർത്ത് വെച്ച് നന്ദി അറിയിച്ചു. "മനുഷ്യൻമാര് ചെയ്യുമ്പോലെ എന്റെ മുന്നിൽ വന്ന് ചെയ്തു" എന്നാണ് താഹിറ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് വീഡിയോ എടുക്കാൻ വിളിച്ചപ്പോൾ നായ വീണ്ടും അടുത്ത് വരികയും ഏറെനേരം അടുത്തിരിക്കുകയും ചെയ്തുവെന്ന് താഹിറ പറയുന്നു. താഹിറ നൽകിയ ഭക്ഷണം കഴിച്ച നായ ഇപ്പോഴും എല്ലാ ദിവസവും രാവിലെ താഹിറയുടെ വീട്ടിൽ വരാറുണ്ടെന്നും താഹിറ പറഞ്ഞു.

താഹിറയുടെ വാക്കുകൾ

അയൽവാസി സബിയാത്ത തൊഴിലുറപ്പ് കഴിഞ്ഞ് വരുമ്പോ കണ്ടത് എന്നോട് പറഞ്ഞു. താഹിറിനെ അറിയിച്ചാൽ ഓൻ രക്ഷപ്പെടുത്തുമായിരുന്നു എന്ന് ഞാൻ പറഞ്ഞു. പിന്നെയാണ് വീട്ടുമുറ്റത്തേക്ക് ശബ്ദമുണ്ടാക്കിക്കൊണ്ട് വന്നത്. താഴേക്ക് പോയ ശേഷം നായ തിരിച്ച് വീടിന് മുന്നിലെത്തി. അടുത്ത് പോയി തലയിൽ തലോടിയപ്പോൾ പതുങ്ങി നിന്ന് തന്നു. കുറേ നേരം ശ്രമിച്ചപ്പോൾ, എടുക്കാൻ പറ്റി. പിറ്റേന്ന രാവിലെ എന്റെ മുന്നിലേക്ക് വന്ന് കണ്ട് തിരിച്ചുപോയി. ഞങ്ങൾ പുറത്തുപോയി വരുന്ന വഴിയിൽ എന്റെ മുന്നിൽ മുട്ടുകുത്തി നിന്നു. മനുഷ്യൻമാര് നിൽക്കുന്ന പോലെ കൈകൂപ്പി നിന്നു. അത് കഴിഞ്ഞ വീഡിയോ എടുക്കാൻ വേണ്ടി വിളിച്ചു. അതിന്റെ ഭാഷയിൽ സംസാരിച്ചുകൊണ്ട് വന്നു. പിന്നെ കുറച്ചുനേരം എന്റെ അടുത്ത് ഇരുന്ന്. ഭക്ഷണമൊക്കെ കൊടുത്തപ്പോൾ കഴിച്ചു. ഇന്നും രാവിലെ നായ വന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ