ലക്ഷങ്ങൾ മുടക്കി നിര്‍മാണം, പണി തീർന്നിട്ട് മാസങ്ങൾ, 'ടേക്ക് എ ബ്രേക്കി'ന് എന്ത് സംഭവിച്ചു?

Published : Oct 03, 2023, 03:41 PM IST
ലക്ഷങ്ങൾ മുടക്കി നിര്‍മാണം, പണി തീർന്നിട്ട് മാസങ്ങൾ, 'ടേക്ക് എ ബ്രേക്കി'ന് എന്ത് സംഭവിച്ചു?

Synopsis

കാട് പിടിച്ച് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങള്‍

കോട്ടയം: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിക്കുന്ന പൊതുകെട്ടിടങ്ങളുടെ പരിപാലനത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ പലപ്പോഴും അനാസ്ഥ കാട്ടുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് കോട്ടയം ജില്ലയിലെ ചില വഴിയോര വിശ്രമ കേന്ദ്രങ്ങള്‍. കോടതി വ്യവഹാരങ്ങൾ മുതൽ പരിപാലനത്തിന് ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം വരെ പറഞ്ഞാണ് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച കെട്ടിടങ്ങൾ പൂട്ടിയിട്ടിരിക്കുന്നത്.

നാഗമ്പടത്തെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനരികിലെ നഗരസഭയുടെ വഴിയോര വിശ്രമ കേന്ദ്രം 2021ലെ പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചതാണ്. പണി തീര്‍ന്നിട്ട് നാട്ടുകാര്‍ക്കൊരു പ്രയോജനവുമില്ലാതെ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസം കുറേയായി. പുതുപ്പളളിയില്‍ നിന്ന് ഞാലിയാകുഴിയിലേക്കുളള വഴിയിലാണ് പഞ്ചായത്ത് വക അടുത്ത വഴിയോര വിശ്രമ കേന്ദ്രം. പണി തീര്‍ന്നു കിടക്കുന്ന ഇവിടെയുള്ള കെട്ടിടത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. കോടതിയിലൊരു പരാതി എത്തിയതാണ് തുറക്കാനുള്ള തടസ്സമെന്നാണ് മറുപടി. 

വന്ദേഭാരതില്‍ രാത്രി തിരൂരില്‍ വന്നിറങ്ങി ടെന്‍ഷനടിക്കേണ്ട; കെഎസ്ആര്‍ടിസി കാത്തുനില്‍പ്പുണ്ട്

പിന്നെ കഷ്ടിച്ചൊരു അഞ്ച് കിലോ മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ കാടുകയറി കിടക്കുന്നൊരു പുതുപുത്തന്‍ കെട്ടിടം കാണാം. വാകത്താനം പഞ്ചായത്ത് വക വഴിയോര വിശ്രമ കേന്ദ്രമാണ്. ലക്ഷങ്ങള്‍ ചെലവിട്ടൊരു കെട്ടിടം കാടുകയറി കിടക്കുന്നതിന്‍റെ കാരണമറിയാന്‍ പ്രസിഡന്‍റിനെ വിളിച്ചപ്പോള്‍ മറുപടി ഒരു മതില്‍ കൂടി നിര്‍മിക്കാനുണ്ട് എന്നാണ്.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം