
തിരുവനന്തപുരം: കോവളത്ത് ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. കോവളം നീലകണ്ഠ ഹോട്ടൽ ആണ് കോവളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 26ന് പുലർച്ചെ നാല് മണിക്കാണ് ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി സാജൻ എന്ന വ്യക്തി ഹോട്ടലിൽ മുറി ബുക്ക് ചെയ്യുന്നത് എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. രണ്ടു ദിവസത്തേക്ക് 12,000 രൂപ പറഞ്ഞുറപ്പിച്ച ശേഷം ആണ് ഇദ്ദേഹം മുറി എടുത്തത് എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
1000 രൂപ ഇയാൾ അഡ്വാൻസ് ആയി നൽകി എന്നും ബാക്കി തുക രാവിലെ നൽകാം എന്നും അറിയിച്ചതായി ഹോട്ടൽ അധികൃതർ പറഞ്ഞു. ഇദ്ദേഹം തനിച്ചാണ് വന്നത് എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. രാവിലെ 11 മണിയോടെ മുറിയിൽ നിന്ന് പുറത്ത് വന്ന ഇയാളോട് ഹോട്ടൽ ജീവനക്കാർ ബാകി തുക ചോദിച്ചപ്പോൾ ഒരു ദിവസം കൂടി അധികം താമസിക്കുന്നുണ്ടെന്നും എ ടി എമ്മിൽ പോയി ബാക്കി തുക എടുത്ത് തരാം എന്നും അറിയിച്ചു.
പക്ഷേ പുറത്തേക്ക് പോയ ഇയാൾ തിരികെ വന്നില്ല. രാത്രി ഏറെ വൈകിയും ഇയാൾ തിരികെ എത്താതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യം ഫോൺ റിംഗ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി എന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ദുരൂഹത തോന്നിയ ഹോട്ടൽ ജീവനക്കാർ ഇയാൾ താമസിച്ചിരുന്ന മുറി തുറന്നു നോകിയതോടെയാണ് ഇയാൾ തങ്ങളെ കബളിപ്പിച്ച് സാധനങ്ങളുമായി കടന്നത് ആണെന്ന് മനസിലായത്. ഇതോടെ ഹോട്ടൽ മാനേജർ അഖിൽ സി സി ടി വി ദൃശ്യങ്ങളും രേഖകളും സഹിതം കോവളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam