തുറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളില്‍

By Web TeamFirst Published Jul 27, 2020, 10:29 PM IST
Highlights

50 ലക്ഷം രൂപ മുതൽ മുടക്കി രണ്ട് മെഷീനുകൾ ആണ് ആരോഗ്യ വകുപ്പ് ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പ്രവർത്തന തുകയായ 12 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. 

ആലപ്പുഴ: കൊവിഡ് വ്യാപന ആശങ്കകൾക്കിടയിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നിവാസികൾക്ക് പുത്തൻ പ്രതീക്ഷയേകി തുറവൂർ താലൂക്ക് ആശുപത്രി. കൊവിഡ് നിർണയ പരിശോധനയായ ട്രൂ നാറ്റ് ടെസ്റ്റ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കും. 50 ലക്ഷം രൂപ മുതൽ മുടക്കി രണ്ട് മെഷീനുകൾ ആണ് ആരോഗ്യ വകുപ്പ് ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പ്രവർത്തന തുകയായ 12 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. 

കൊവിഡ് രോഗവ്യാപന ഭീതിയിൽ കഴിയുന്ന ചെല്ലാനം, പള്ളിത്തോട്, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലെ ഇനിയും രോഗനിർണയം നടത്താത്തവർക്ക് തുറവൂർ താലൂക്ക് ആശുപത്രിയിൽ വരുന്ന പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്യും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ട്രൂ നാറ്റ് പരിശോധന സംവിധാനമില്ലാതിരുന്നതിനാൽ ഈ സ്ഥലങ്ങളിൽ നടത്തിയിരുന്ന കൊവിഡ് നിർണയ പരിശോധനകളുടെ ഫലം ലഭിക്കാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കാലതാമസം ഉണ്ടായിരുന്നു. പുതിയ പരിശോധന സംവിധാനം വരുന്നതോടെ രണ്ടു മണിക്കൂറിനകം ഫലം ലഭിക്കുമെന്നതും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കി രോഗവ്യാപനം തടയാനാകും എന്നതും നേട്ടമാണ്. 

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവനാളുകളുടെയും രോഗ നിർണയ പരിശോധന നടത്തി രോഗികളായി കണ്ടെത്തുന്ന ആളുകളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി വരികയാണെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ പറഞ്ഞു. 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മെഡിക്കല്‍ ഐസിയു

click me!