ഊട്ടിയില്‍ ആദിവാസി യുവതികള്‍ക്കായി പെട്രോള്‍പമ്പ് തുറന്ന് തമിഴ്നാട് സര്‍ക്കാര്‍

By Web TeamFirst Published Jul 7, 2021, 6:16 PM IST
Highlights

നിലീഗിരി ജില്ലയിലെ ആദിവാസി വിഭാഗങ്ങളായ തോഡര്‍, കോത്തര്‍, ഇരുളര്‍, കുറുമ്പര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ ജോലിയെടുക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി: 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും വാക്‌സിനേഷന്‍ നടപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി മാറിയ നീലഗിരിയില്‍ നിന്നും അഭിമാനിക്കാവുന്ന മറ്റൊരു വാര്‍ത്ത കൂടി. ആദിവാസി യുവതികള്‍ മാത്രം ജോലിയെടുക്കുന്ന പെട്രോള്‍ പമ്പൊരുക്കിയാണ് ഇത്തവണ തമിഴ്‌നാട് രാജ്യത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. ഊട്ടി മുത്തുര പാലടയില്‍ ആണ് പെട്രോള്‍ ബങ്ക് തുറന്നിരിക്കുന്നത്. 

മുത്തുരയിലെ ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. നിലീഗിരി ജില്ലയിലെ ആദിവാസി വിഭാഗങ്ങളായ തോഡര്‍, കോത്തര്‍, ഇരുളര്‍, കുറുമ്പര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ ജോലിയെടുക്കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് പേര്‍ വിതം 12 സ്ത്രീകളാണ് ഇപ്പോഴുള്ളത്. 

ഊട്ടി, ഗൂഡല്ലൂര്‍, കോത്തഗിരി, നെടുഗല്‍കൊമ്പയില്‍ പ്രദേശത്തുനിന്നുള്ളവരാണ് നിലവില്‍ ഇവിടെ ജോലി ചെയ്തു വരുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 8 മണിക്കൂറാണ് ജോലി സമയം. ദൂരെ നിന്നെത്തുന്ന യുവതികള്‍ക്ക് താമസസൗരകര്യം ഉള്‍പ്പെടെ 8500 രൂപ ശമ്പളവും ഇന്‍സന്റീവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്. ഗവേഷണ കേന്ദ്രത്തില്‍ തന്നെയാണ് താമസൗകര്യം ഒരുക്കിയിട്ടുള്ളത്. നീലഗിരിയിലെ ആകെ ജനസംഖ്യ ഏഴര ലക്ഷമാണ്. ഇതിന്റെ 3.7 ശതമാനമാണ് ഇവിടുത്ത ആദിവാസി ജനസംഖ്യ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!