
തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയിലാണ് ചേങ്കോട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന പുനലൂർ സ്വദേശി വിപിൻ എന്നയാളിനെ മൂന്നുംഗ സംഘം ആക്രമിച്ചത്. വിപിനെ വീട്ടിൽ കയറി മർദ്ദിച്ച ശേഷം കാറും അടിച്ചു തകർത്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇവർ ആക്രമിച്ചു.
ഇന്നലെ രാത്രി മൂന്നു പേരെയും പോത്തൻകോട് പൊലീസ് കസ്റ്റഡയിലെടുത്തു. ഇവർക്ക് പരിക്കുകളുണ്ടായിരുന്നതിനാൽ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്ന യുവാക്കളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam