തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Published : Sep 29, 2024, 03:24 PM IST
തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Synopsis

ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു

തൃശൂർ: തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. വെങ്കിടേശ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. സംഘത്തിൽ ആറ് പേര് ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു. നാട്ടുകാരാണ് മുങ്ങി താഴുന്നത് കണ്ടത്. തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എത്തി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു