
പാലക്കാട്: പാലക്കാട് വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്.
വാളയാറിൽ സ്റ്റാർ കോളനിയിലെ റസാഖിന്‍റെ വീടിനോട് ചേർന്നുള്ള ഷെഡ്‌ഡിൽ ആയിരുന്നു റേഷൻ അരി സൂക്ഷിച്ചിരുന്നത്. വാളയാർ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അരി കണ്ടെത്തിയത്. റേഷൻ ഇൻസ്‌പെക്ടർ സ്ഥലത്ത് എത്തി അരി കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട്ടിൽ നിന്ന് എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്‍റെ മൊഴി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാൻ എത്തിച്ചത് എന്നാണ് പൊലീസിന്‍റെ സംശയം. ട്രെയിനിലൂടെയും, അതിർത്തിയിലെ ഇടവഴികൾ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകം എന്ന പരാതി ഉയരുമ്പോഴാണ്, റേഷനരി പിടികൂടിയത്.
Read Also: നിലയ്ക്കൽ അന്നദാന അഴിമതി: മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ
നിലയ്ക്കൽ അന്നദാന അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശ് അറസ്റ്റിലായി. വിജിലൻസ് ആണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. നിലയ്ക്കലിൽ അന്നദാനത്തിന് സാധനങ്ങൾ ഇറക്കിയ ഇനത്തിൽ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിയ കരാറുകാരനാണ് വിജിലൻസിനെ സമീപിച്ചതോടെയാണ് അന്നദാനത്തിന് മറവിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൊല്ലം ആയൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിലയ്ക്കൽ അന്നദാന അഴിമതി കേസിലെ മുഖ്യപ്രതിയായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ കഴിഞ്ഞമാസം സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു. സുധീഷ് കുമാറിനെതിരായ നടപടികൾ ദേവസ്വം ബോർഡ് നിർത്തിവച്ചിരിക്കുന്നതിനിടെയായിരുന്നു വിരമിക്കൽ. വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ സുധീഷ് കുമാറിന് സർവീസ് ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. (വിശദമായി വായിക്കാം..)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam