പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം വാട്ട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു; യുവാവ് പിടിയില്‍

Published : Jul 06, 2022, 09:15 AM ISTUpdated : Jul 06, 2022, 09:26 AM IST
പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം വാട്ട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു; യുവാവ് പിടിയില്‍

Synopsis

പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ പ്രതികള്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു.തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കുകയായിരുന്നു.

മൂന്നാര്‍: ഇടുക്കിയില്‍ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (കറുപ്പുസാമി (20)യെ ആണ് മൂന്നാർ പൊലീസ് അറസ്റ്റുചെയ്തത്.

തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ തന്നെ ചില ബന്ധുക്കള്‍ക്ക് വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണത്തിനിടെ സഞ്ജയ്ക്ക്  ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ കഴിഞ്ഞ ഏപ്രിലില്‍ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Read More : ആന്ധ്രയിലെ മാവോയിസ്റ്റ് പ്രദേശങ്ങളിൽ നിന്ന് കഞ്ചാവെത്തിക്കും, അതിഥി തൊഴിലാളികളിലൂടെ വിൽപ്പന, അറസ്റ്റ്

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ പ്രതികള്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ മനേഷ് കെ പൗലോസ്, എസ്.ഐ മാരായ കെ.ഡി.മണിയന്‍, സജി എം.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More : ഭര്‍ത്താവിനെ കൊല്ലാന്‍ 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍, ഗുജറാത്തില്‍ യുവതിയും കാമുകനും പിടിയില്‍!


 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം