കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, നിരവധി കേസുകളിൽ പ്രതി

Published : May 18, 2024, 05:03 AM IST
കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, നിരവധി കേസുകളിൽ പ്രതി

Synopsis

ജയിലിൻ്റെ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ (36) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ എത്തിക്കുമ്പോഴായിരുന്നു സംഭവം. ജയിലിൻ്റെ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. 2023 സെപ്തംബർ 24 മുതൽ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ തിരച്ചിൽ തുടങ്ങി. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതി. 

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ