മേസ്തിരിപ്പണിക്കെത്തി, കവിയൂരിലെ 30കാരി വീട്ടമ്മയുമായി 24കാരൻ കറങ്ങി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, അറസ്റ്റ്

Published : Aug 20, 2024, 09:50 AM ISTUpdated : Aug 20, 2024, 02:31 PM IST
മേസ്തിരിപ്പണിക്കെത്തി, കവിയൂരിലെ 30കാരി വീട്ടമ്മയുമായി 24കാരൻ കറങ്ങി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, അറസ്റ്റ്

Synopsis

സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

അടൂർ: പത്തനംതിട്ടയിൽ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. 

സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അടുത്ത സുഹൃത്തായ പെൺകുട്ടിയുടെ അർബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും തിരികെ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. 

പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കവിയൂരിലെ വാടക വീട്ടിൽ നിന്നാണ് സജിൻ ദാസിനെ  പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

Read More : കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ യുവതി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു