
കോഴിക്കോട്: ടാങ്കര്‍ ലോറി ഇന്നോവ കാറിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. കോഴിക്കോട് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
ടാങ്കര്‍ ലോറി ആദ്യം ഇന്നോവ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ഇന്നോവ റോഡരികില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തെ തുര്‍ന്ന് നിയന്ത്രണംവിട്ട് തെന്നിമാറിയ ടാങ്കര്‍ ലോറി സ്വകാര്യ ബസിലും ഇടിച്ചാണ് നിന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ, നഗരം വെളളത്തിൽ; ഗതാഗതക്കുരുക്ക് രൂക്ഷം, തൃശ്ശൂരിലും മഴ ശക്തം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം