വാഹനത്തിന് സൈഡ് കൊടുക്കാത്തത് തര്‍ക്കമായി; ഓട്ടോ ഡ്രൈവറെ കുത്തി

By Web TeamFirst Published Oct 13, 2019, 10:47 AM IST
Highlights

മൂന്നാർ എംജി കോളനിയിൽ കെ മണികണ്ഠൻ (30) ആണ് കൈയക്ക് കുത്തേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. ആക്രമണം നടത്തിയ ടാക്സി ഡ്രൈവർ വാഹനവുമായി കടന്നു. ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി സ്റ്റാൻഡിലാണ് സംഭവം

ഇടുക്കി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയിൽ ടാക്സി ഡ്രൈവർ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു. മൂന്നാർ എംജി കോളനിയിൽ കെ മണികണ്ഠൻ (30) ആണ് കൈയക്ക് കുത്തേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. ആക്രമണം നടത്തിയ ടാക്സി ഡ്രൈവർ വാഹനവുമായി കടന്നു.

ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി സ്റ്റാൻഡിലാണ് സംഭവം. മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് വിനോദ സഞ്ചാരികളുമായെത്തിയ ടാക്സി കാറിലെ ഡ്രൈവറും മണികണ്ഠനുമായി സൈഡ് കൊടുക്കുന്നതു സംബന്ധിച്ച് തർക്കമുണ്ടായി. ഇതിനിടയിലാണ് കാർ ഡ്രൈവർ കാറിലുണ്ടായിരുന്ന ആയുധമെടുത്ത് കുത്തിയത്.ഇതിനു ശേഷം ഇയാൾ വാഹനവുമായി കടന്നു. മൂന്നാർ പൊലീസ് ഇയാൾക്കായി അന്വേഷണം തുടങ്ങി.

click me!