
കുന്ദമംഗലം: കുന്ദമംഗലത്തെ സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്‍ററിൽ ഒളി ക്യാമറ ഉപയോഗിച്ച് വിദ്യാർഥികളുടെ നഗ്നത ഒപ്പിയെടുക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലത്ത്
പ്രവർത്തിക്കുന്ന പി എസ് സി കോച്ചിംഗ് സെന്‍ററിലെ ഗസ്റ്റ് അധ്യാപകൻ തിരുവനന്തപുരം വെട്ടുക്കാട് വിപിൻ നിവാസിൽ പ്രവീൺ കുമാർ (37) എന്ന ശുജയെയാണ് കുന്ദമംഗലം പൊലീസ്
അറസ്റ്റ് ചെയ്തത്.
പി എസ് സി കോച്ചിംഗ് സെന്ററിൽ ഗസ്റ്റ് അധ്യാപകനായി എത്തിയ ഇയാൾ പെൺകുട്ടികൾ ഉപയോഗിക്കുന്ന ബാത്ത്റൂമിൽ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയ അറിയിക്കുകയും സ്ഥാപന ഉടമ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ജീവനക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്സെടുത്തത്.
.
കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ഇയാൾ ക്ലാസ്സെടുക്കാൻ പോകാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ച് വരികയാണ്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam