അഞ്ചാം ക്ലാസുകാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ, അബദ്ധം പിണഞ്ഞതെന്ന് വിശദീകരണം, അധ്യാപകന്‍ പിടിയില്‍

Web Desk   | Asianet News
Published : Jun 10, 2020, 11:16 AM ISTUpdated : Jun 10, 2020, 11:32 AM IST
അഞ്ചാം ക്ലാസുകാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ, അബദ്ധം പിണഞ്ഞതെന്ന് വിശദീകരണം, അധ്യാപകന്‍ പിടിയില്‍

Synopsis

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്. 

കൊല്ലം: അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകര്യമുള്ള ഗ്രൂപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൊല്ലം ചുങ്കത്തറ ഇ ഇ ടി യു പി എസിലെ അധ്യാപകനായ മനോജ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമയാതോടെ കെഎസ്‍യു, ബിജെപി പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയിരുന്നു. 

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്. രക്ഷിതാക്കള്‍ സംഭവം ഉടന്‍തന്നെ പ്രധാനാധ്യാപികയെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകനില്‍ നിന്ന് വിശദീകരണം തേടി. 

തന്‍റെ ഫോണില്‍ നിന്ന് വന്നതാണ് വീഡിയോ എന്ന് സമ്മതിച്ച അധ്യാപകന്‍ എന്നാല്‍ ഇത് ചെയ്തത് താനല്ലെന്നും വിശദീകരണം നല്‍കി. സംഭവത്തില്‍ ക്ഷമ ചോദിച്ച അധ്യാപകന്‍ സുഹൃത്തിന് പറ്റിയ അബദ്ധമാണെന്നും വിശദീകരണത്തിലൂടെ അറിയിച്ചതായി പ്രധാനാധ്യാപിക പറഞ്ഞു. 

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 45കതാരനായ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണില്‍പ്പെട്ടവര്‍ക്കാര്‍ക്കും രക്ഷയില്ല, ഓടിനടന്ന് ആക്രമണം, ബദിയടുക്കയിൽ 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ