
പുലാമന്തോൾ: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയതിനിടെ പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ അജിത (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാലിന്യം കളയാന്‍ പുറത്തിറങ്ങിയതിനിടെ അജിതയ്ക്ക് പാമ്പിന്റെ കടിയേറ്റത്.
തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അധ്യാപിക ഇന്ന് രാവിലെയാണ് മരിച്ചത്. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ അധ്യാപകൻ മുഹമ്മദ് അഷ്‌റഫാണ് ഭർത്താവ്. മക്കൾ: അൻഷദ്, അംജദ്.
(വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)
പാമ്പു പിടുത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ; ഉത്തരവ് ഉടൻ
ഇര തേടി വന്ന് പൈപ്പിനുള്ളില്‍ ദിവസങ്ങളോളം കുടുങ്ങിയ മലമ്പാമ്പ്, ഒടുവില്‍ രക്ഷ; വീഡിയോ...
വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽ നിന്ന് മാനിനെ സാഹസികമായി രക്ഷിക്കുന്നു; വൈറൽ വീഡിയോ കേരളത്തിലേതോ?
കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ; ഞെട്ടലോടെ കർഷകൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam