അധ്യാപിക സ്കൂളിലേക്ക് പോകവേ ബൈക്കിൽ പിന്തുടർന്നു, മുഖത്തടിച്ച് വീഴ്ത്തി മാല പൊട്ടിച്ചു, പ്രതി പിടിയിൽ

Published : Nov 27, 2024, 08:14 AM ISTUpdated : Nov 27, 2024, 08:20 AM IST
അധ്യാപിക സ്കൂളിലേക്ക് പോകവേ ബൈക്കിൽ പിന്തുടർന്നു, മുഖത്തടിച്ച് വീഴ്ത്തി മാല പൊട്ടിച്ചു, പ്രതി പിടിയിൽ

Synopsis

അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഇടയ്ക്കോട് മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം പിടികൂടിയത്. 

കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ നൽകി. പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കല്യാണമൊക്കെ പിന്നെ; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്