സമരം ഒത്തുതീർപ്പായി: മുക്കം കെഎംസിടിയിൽ നാളെ മുതൽ വീണ്ടും ക്ലാസ് തുടങ്ങും

Published : May 13, 2019, 09:46 PM IST
സമരം ഒത്തുതീർപ്പായി: മുക്കം കെഎംസിടിയിൽ നാളെ മുതൽ വീണ്ടും ക്ലാസ് തുടങ്ങും

Synopsis

ശമ്പള വർധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാനേജ്മെന്‍റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീർപ്പായത്

കോഴിക്കോട്: മുക്കം കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിൽ അധ്യാപകരും വിദ്യാർത്ഥികളും നടത്തിവന്ന സമരം ഒത്തുതീർപ്പായി. സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ശമ്പള വർധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാനേജ്മെന്‍റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീർപ്പായത്. 

ജോർജ്ജ് എം തോമസ് എംഎൽഎയുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. സമരം ഒത്തു തീർപ്പായതിനെത്തുടർന്ന് നാളെ മുതൽ വീണ്ടും ക്ലാസുകൾ  തുടങ്ങും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു