ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി ടെക്കികള്‍

By Web TeamFirst Published Jan 25, 2019, 7:13 PM IST
Highlights

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി  ഒരു കൂട്ടം ടെക്കികള്‍. വുമണ്‍ ഇന്‍ നാവിഗന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.എട്ട് ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ച് വാങ്ങിയത്. 

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ മുടി മുറിച്ച് നല്‍കി മാതൃകയാവുകയാണ് തിരുവനന്തപുരം ടെക്നേപാര്‍ക്കിലെ ഒരു കൂട്ടം ജീവനക്കാര്‍. വുമണ്‍ ഇന്‍ നാവിഗന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.

ടെക്നോപാര്‍ക്കിലെ നാവിഗന്‍റ് കമ്പനിജീവനക്കാരാണ് ക്യാമ്പുമായി മുന്നോട്ടുവന്നത്. ക്യാമ്പ് നടക്കുന്നതറിഞ്ഞ് വിവിധ കമ്പനികളിലെ നിരവധി ടെക്കികളാണ് മുടി ദാനം ചെയ്തത്. എട്ട് ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ച് വാങ്ങിയത്.

ടെക്നേപാര്‍ക്കിന് സമീപത്തെ സലൂണ്‍ സൗജന്യമായാണ് മുടി വെട്ടിയത്. ഇങ്ങനെ ശേഖരിക്കുന്ന മുടി പ്ലാസ്റ്റിക് കവറുകളിലാക്കി ഹെയര്‍ ബാങ്കിന് കൈമാറും. കമ്പനി ഇതിനെ വിവിധ രൂപങ്ങളിലുള്ള വിഗ്ഗുകളാക്കി കേരളത്തിലെ ക്യാന്‍സര്‍ ചികിത്സയുള്ള ആശുപത്രികള്‍ക്ക് നല്‍കും.

click me!