ഇന്‍റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് മൂന്നാറില്‍ തുടക്കം

By Web TeamFirst Published Jan 25, 2019, 4:46 PM IST
Highlights

റയിന്‍ ഇന്‍റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ ഭാരതത്തിന്‍റെ ഫോറസ്റ്റ്മാനെന്ന് അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടനം ചെയ്തു. ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്സ് ക്ലബ്ബ് ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .

ഇടുക്കി: പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദശം പകരുന്ന നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് മൂന്നാറിൽ തുടക്കമായി. റയിന്‍ ഇന്‍റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരിലുളള പരിപാടി ഭാരതത്തിന്‍റെ ഫോറസ്റ്റ്മാനെന്ന് അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടനം ചെയ്തു. ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്സ് ക്ലബ്ബ് ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .

അമേരിക്കന്‍ സംവിധായകന്‍ റയാന്‍ പാട്രിക് കില്ലേക്കിയുടെ യാസുനി മാന്‍ എന്ന ഡോക്യുമെന്‍ററിയായിരുന്നു ഉദ്ഘാടന ചിത്രം. ആമസോണ്‍ കാടുകളിലെ ആദിവാസികളുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. ഡോക്യുമെന്‍ററി, ഫീച്ചര്‍, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുപതോളം ചിത്രങ്ങളും കുട്ടികളുടെ വിഭാഗങ്ങളിലായി അമ്പതോളം ചിത്രങ്ങളും വരും ദിവസങ്ങളില്‍  പ്രദര്‍ശിപ്പിക്കും. 

കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തുക. മൂന്ന് ദിവസം നീളുന്ന മേളയില്‍ കുട്ടികൾക്ക് പരിസ്ഥിതി ശാസ്ത്രജ്ഞരുമായ്  സംവദിക്കാം. ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്‍റര്‍നാഷണലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇരുപത്തിയേഴിന് മേള സമാപിക്കും.
 

click me!