15കാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പൊലീസ് മോചിപ്പിച്ചു; പോക്സോ ചുമത്തി

Published : Oct 31, 2022, 07:22 AM IST
15കാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പൊലീസ് മോചിപ്പിച്ചു; പോക്സോ ചുമത്തി

Synopsis

പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവർ യുവാവിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്

കോഴിക്കോട്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസ് (34) നെതിരെയാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. ഇയാളുടെ വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. 

പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവർ യുവാവിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. ഈ കുന്ന് വളഞ്ഞ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തു.

ഇവരുടെ മർദ്ദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ പെൺകുട്ടി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം