അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; നാല് പേർക്ക് പരിക്ക്

Published : Oct 31, 2022, 01:04 AM IST
അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; നാല് പേർക്ക് പരിക്ക്

Synopsis

രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.   

ആലപ്പുഴ: അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.  കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.   ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ  ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ  ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ പ്രതിക്ക് 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും; അന്വേഷണ സംഘത്തിന് അനുമോദനം
രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍