അനുമതിയില്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു

By Web TeamFirst Published Sep 3, 2021, 11:00 PM IST
Highlights

പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപരുത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

മലപ്പുറം: അനുമതിയില്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട്  യാത്രക്കാരന്‍  കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ രാജേഷിനാണ് പരിക്കേറ്റത്. രാജേഷിനെ മര്‍ദ്ദിച്ച യാത്രക്കാരന്‍ ജോസഫ് ജോര്‍ജ്ജിനെ കോടതി റിമാന്‍റു ചെയ്തു.

പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപരുത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തൃശൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് ടിക്കറ്റെടുത്ത ജോസഫ് ജോര്‍ജ്ജ് വല്ലം ചൂണ്ടിയില്‍ ഇറക്കണമെന്നാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. 

സൂപ്പര്‍ ഫാസറ്റ്ന് അവിടെ നിര്‍ത്താന്‍  അനുമതിയില്ലെന്ന് കണ്ടക്ടര്‍ രാജേഷ് അറിയിച്ചെങ്കിലും ജോസഫ് ജോര്‍ജ്ജ് അംഗീകരിച്ചില്ല. നിര്ത്താതെ വന്നതോടെ മര്‍ദ്ധനം തുടങ്ങി. ഒടുവില്‍ പെരുമ്പാവൂരിലെത്തിയപ്പോള്‍ സഹയാത്രക്കാര്‍ ജോസഫ് ജോര്‍ജ്ജിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുഖത്തും കാലിലും പരിക്കേറ്റ കണ്ടക്ടര്‍ രാജേഷ് ആശുപത്രിയില്‍ ചികില്‍സ തേടി. രാജേഷിന്‍റെയും യാത്രക്കാരുടെയും മൊഴി എടുത്തശേഷം പൊലീസ് ജോസഫ് ജോര്‍ജ്ജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!