
കൊല്ലം: കൊല്ലത്ത് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മിറ്റി. പരവൂർ തെക്കുംഭാഗം അൻസാറുൽ മുസ്ലിമിൻ പള്ളിയിലാണ് പ്ലാവറ ശ്രീ ഭദ്രകളിക്ഷേത്രം ഭാരവാഹികൾ മത സൗഹാർദത്തിന്‍റെ നോമ്പ് തുറയൊരുക്കിയത്.
ഒരു ചുറ്റുമതിലിന്‍റെ പോലും അകലമില്ലാത്ത പള്ളിയും ക്ഷേത്രവും. ഒരു നാടിന്‍റെ സാഹോദര്യത്തിന്‍റെ നേർ ചിത്രമായി നാലു പതിറ്റാണ്ടായുള്ള അയൽപക്ക സ്നേഹം. ഉത്സവത്തിനായി ഒരു ലക്ഷത്തി മുപ്പത്തിയാറായിരം രൂപ പിരിച്ചപ്പോള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും മുസ്ലിം സഹോദരങ്ങളുടെ പൈസയാണെന്ന് ക്ഷേത്രം സെക്രട്ടറി മുരളീധരൻ പിള്ള പറഞ്ഞു.
മുസ്ലിം വിശ്വാസികളുടെ മൂന്നാമത്തെ പെരുന്നാളാണ് ക്ഷേത്രോത്സവമെന്ന് ജമാഅത്ത് പ്രസിഡന്‍റ് ഷുഹൈബ്. സഹോദരങ്ങൾക്ക് പുണ്യമാസത്തിൽ സ്നേഹത്തിന്‍റെ ഇഫ്താർ വിരുന്നൊരുക്കിയിരിക്കുകയാണ് ക്ഷേത്ര കമ്മിറ്റി. പള്ളിയങ്കണത്തിൽ വച്ചായിരുന്നു നോമ്പുതുറ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam