ചുറ്റമ്പലത്തിലെ നിർമാണ ജോലികൾ നടക്കുന്നത് ശ്രദ്ധിച്ചു, പക്ഷേ സിസിടിവി ശ്രദ്ധിച്ചില്ല; രാത്രിയിൽ കാണിക്കവഞ്ചി മോഷണം നടത്തിയ പ്രതി പിടിയിൽ

Published : Jul 20, 2025, 02:04 PM IST
theft arrest

Synopsis

സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ജയന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നതിനാൽ മോഷ്ടാവിനെ പെട്ടന്ന് തിരിച്ചറിയാനായതായി ഭാരവാഹികൾ പറയുന്നു

തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച നടത്തിയ ആൾ അറസ്റ്റിൽ. വേളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി പൊളിച്ച് പണം കവർന്ന സംഭവത്തിൽ കോലിയക്കോട് പാളയംകെട്ട് ചരുവിള പുത്തൻ വീട്ടിൽ ജയനാണ് (40) പിടിയിലായത്. ചുറ്റമ്പലത്തിന്‍റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പുറത്താണ് കാണിക്കവഞ്ചികൾ വച്ചിരിക്കുന്നത്. ഇന്നലെ പുലർച്ചെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ രണ്ട് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.

തുടർന്ന് ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ജയന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നതിനാൽ മോഷ്ടാവിനെ പെട്ടന്ന് തിരിച്ചറിയാനായതായി ഭാരവാഹികൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ വേളാവൂർ പെട്രാൾ പമ്പിന് സമീപത്ത് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു