സ്വർണം കണ്ടപ്പോൾ ക്ഷേത്രത്തിലെ ശാന്തിയാണെന്ന് പോലും ഓർത്തില്ല! നടവരവായി കിട്ടിയ സ്വർണമാല മോഷ്ടിച്ചു; മധുസൂദന ശർമയെ സസ്പെൻഡ് ചെയ്തു

Published : Feb 23, 2026, 07:01 PM IST
travancore devaswom board

Synopsis

കൊല്ലം ആര്യങ്കാവ് മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തി മധുസൂദന ശർമയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ക്ഷേത്രത്തിൽ നടവരവായി ലഭിച്ച രണ്ട് പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടിച്ചെന്ന പരാതിയിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിൽ ആര്യങ്കാവ് സബ് ഗ്രൂപ്പിലെ മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തി മധുസൂദന ശർമയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. ക്ഷേത്രത്തിൽ നട വരവായി ലഭിച്ച രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാല അപഹരിച്ചു എന്ന പരാതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെ. മേയര്‍ ആശാനാഥ് വിവാദത്തില്‍; ഹിന്ദു ഏകതാ സമ്മേളനത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് വീഡിയോ, ഓഫിസ് പശ്ചാത്തലത്തിലെന്ന് വിമർശനം
'അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ...';കീഴടങ്ങൽ വാർത്തക്ക് പിന്നാലെ പ്രതികരിച്ച് എംഎ ഷഹനാസ്