
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ (Ration Shop) പ്രവർത്തന സമയത്തിൽ താത്കാലികമായി ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ഇന്ന് മുതൽ എല്ലാ റേഷൻകടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് മൂന്ന് മുതൽ 6.30 വരെയും പ്രവർത്തിക്കും. ഇ- പോസ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.
ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പരാതി. റേഷൻ വ്യാപാരികളുടെ സംഘടനയും പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീൻ പണിമുടക്കുന്നത്. തകരാർ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam