
മൂന്നാര്‍. പെട്ടിമുടി അപകടത്തില്‍ കാണാതായവരില്‍ വനംവകുപ്പിലെ മൂന്ന് താത്കാലിക ജീവനക്കാരും. പെട്ടിമുടി നിവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരും വിഷമഘട്ടങ്ങളില്‍ തുണയുമായിരുന്നവര്‍ കൂടിയായിരുന്നു ഇവര്‍. വനംവകുപ്പില്‍ ജോലിയുള്ളതു കാരണം പുറംലോകവുമായി ബന്ധപ്പെട്ടാന്‍ ഇവരായിരുന്നു ഏറ്റവും കൂടുതല്‍ ആശ്രയമായിരുന്നത്.
വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ ഗണേശന്‍, മയില്‍സാമി, രേഖ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായിട്ടുള്ളത്. ഗണേശനും മയില്‍സാമിയും വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാണ്. എഫിഡിഎയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു രേഖ. മയില്‍സാമിയുടെ മൃതദേഹം ആദ്യദിവസം കണ്ടെത്താനായെങ്കിലും മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈദ്യുതി മുടങ്ങുന്ന അവസരത്തിലും മണ്ണിടിഞ്ഞ് ഗതാഗതത്തിന് തടസ്സം നേരിടുമ്പോഴുമെല്ലാം ഇവര്‍ വഴിയായിരുന്നു ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നത്.
'എങ്കൾ പുള്ളൈ ഇനി ഇല്ലൈയാ സാർ', ആർത്തലച്ച് രാജമലക്കാർ, മണ്ണിനടിയിൽ ഇനിയും 48 പേർ
അതു കൊണ്ടുതന്നെയായിരുന്നു നാട്ടുകാര്‍ക്ക് ഇവര്‍ പ്രിയപ്പെട്ടവരായിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി വനംവകുപ്പില്‍ ജോലി ചെയ്യുന്ന ഇവര്‍ 3 പേരും ആത്മാര്‍ത്ഥതയുള്ള ജീവനക്കാരായിരുന്നുവെന്നും ഇവരുടെ നഷ്ടം വനംവകുപ്പിനും തീരാനഷ്ടമാണെന്നുമാണ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam